ഭര്‍ത്താവ് മരിച്ച് മൃതദേഹം ഖബറടക്കിയ ശേഷം യുവതി കുടുംബ സുഹൃത്തിനൊപ്പം നാടുവിട്ടു; സംഭവം അറിഞ്ഞ ബന്ധുക്കള്‍ ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവ് മരിച്ച് മൃതദേഹം ഖബറടക്കിയ ശേഷം യുവതി കുടുംബ സുഹൃത്തിനൊപ്പം നാടുവിട്ടു; സംഭവം അറിഞ്ഞ ബന്ധുക്കള്‍ ചെയ്തത്

കാളികാവ്: ഭര്‍ത്താവ് മരിച്ച് മൃതദേഹം ഖബറടക്കിയ ശേഷം യുവതി കുടുംബ സുഹൃത്തിനൊപ്പം നാടുവിട്ടതോടെ മരണത്തില്‍ ദുരൂഹത. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മരിച്ച് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ അടക്കിയ മൃതദേഹം വീണ്ടും പുറത്തെടുത്തു പരിശോധിക്കുന്നു. ഹൃദയാഘാതം ബാധിച്ച് മരിച്ച കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് മകന്റെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും പുറത്തെടുത്തു പരിശോധിക്കുന്നത്. പിതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 21 നായിരുന്നു മുഹമ്മദ് ഹൃദയാഘാതം വന്നു മരിച്ചത്. അന്നു തന്നെ മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു. മുഹമ്മദ് മരിച്ച് മൂന്നുദിവസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാര്യ രണ്ടു മക്കളെയും കൂട്ടി കുടുംബ സുഹൃത്തിന്റെ കൂടെ നാടു വിട്ടു. ഇത് സംശയങ്ങള്‍ക്ക് വഴിവെച്ചു. മുഹമ്മദ് മരിച്ചതിന്റെ തലേന്ന് രാത്രി കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. രാത്രി ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. അതിനിടേ കുഴഞ്ഞുവീണ മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തുകയും ഇതേ മുറിയില്‍ ഇയാളും കിടക്കുകയും ചെയ്തു. നേരം വെളുത്തതോടെ പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു. പിന്നീട് മുഹമ്മദിനെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു പരിശോധിച്ചപ്പോഴായിരുന്നു മരിച്ച വിവരം അറിയുന്നത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ അന്നു തന്നെ ഖബറടക്കവും നടത്തുകയായരുന്നു. എന്നാല്‍ ഭാര്യ അതേ സുഹൃത്തിന്റെ കൂടെ നാടുവിട്ടെന്ന പരാതി വന്നതോടെയാണ് ബന്ധുക്കള്‍ക്ക് വീണ്ടും സംശയം ഉണര്‍ന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത് ഇതോടെയാണ് മകന്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെയും പോലീസ് സര്‍ജന്റെയും സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക.

0Shares