ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു.

മുംബൈ: ബോളിവുഡിന്റെ ‘പ്രിയപ്പെട്ട അമ്മ’ എന്നറിയപ്പെട്ട നടി റീമ ലാഗൂ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു റീമയുടെ അന്ത്യം. സംസ്‌കാരം പിന്നീട് നടത്തും. റീമ ഹിന്ദി, മറാത്തി സിനികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മറാത്തി നടന്‍ വിവേക് ലാഗുവിനെ വിവാഹം ചെയ്തതോടെ റീമ ലാഗു എന്ന പേര് സ്വീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഏകമകള്‍ മൃണ്‍മയീ നടിയും നാടക സംവിധായകയുമാണ്.

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍ (മൈനേ പ്യാര്‍ കിയ), അക്ഷയ് കുമാര്‍ (ഗുംറാ), ശ്രീദേവി (ജയ് കിഷന്‍), മാധുരി ദീക്ഷിത് (ഹം ആപ്‌കെ ഹെയ്ന്‍ കോന്‍), ഷാരൂഖ് ഖാന്‍ (കല്‍ നോ ഹ) എന്നിവരുടെ അമ്മ വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. 2015ല്‍ ഇറങ്ങിയ കത്യാര്‍ കല്‍ജിത്ത് ഘുസാലി എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. തൂ തൂ മെയിന്‍, ശ്രീമാന്‍ ശ്രീമതി തുടങ്ങിയവ റീമയെ പ്രശസ്തയാക്കിയ ടി.വി പരമ്പരകളാണ്. 2016 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമായി. സ്റ്റാര്‍ പ്‌ളസ് ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന നാമകരണ്‍ എന്ന സീരിയിലില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് അസുഖബാധിതയായത്. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

0Shares