
കണ്ണൂർ: ബുള്ളറ്റ് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ചാനല്‍ ക്യാമറമാന് മരിച്ചു. പ്രതീഷ് എം. വെള്ളിക്കീല്‍ (35) ണ് മരിച്ചത്. വളപട്ടണത്തിനു സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം. മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാനാണ് പ്രതീഷ്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കണ്ണൂർ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം വെള്ളിക്കീല്‍ കൈരളി വായനശാലയിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. വെള്ളിക്കീല്‍ ശ്മശാനത്തിലാണ് സംസ്കാരം. പ്രതീഷിൻ്റെ മരണം നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.
