
കേരളത്തിലുടനീളം എല്‍.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ് പ്രകടമാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അതൊന്നുകൂടി പ്രകടമാക്കുമെന്നും കോടിയേരി പറഞ്ഞു.

അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവില്‍ അവര്‍ എല്‍.ഡി.എഫിന് അനുകൂലമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ബി.ഡി.ജെ.എസ് ഇനിയും ബി.ജെ.പിക്കൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്നത് ആ പാര്‍ട്ടി തന്നെയാണ് ആലോചിക്കേണ്ടത്.
ബി.ജെ.പിക്കൊപ്പം കൂടിയാല്‍ എന്തായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അക്ഷാര്‍ത്ഥത്തില്‍ ഒരു അനുഭവമായി അവര്‍ക്ക് ബോധ്യമായിട്ടുണ്ടാവുമെന്നും കോടിയേരി പറഞ്ഞു.
