ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കുമ്മനമില്ല; ആര്‍.എസ്.എസും കയ്യൊഴിഞ്ഞതോടെ അന്തിമ തീരുമാനം; കുമ്മനം പുറത്തേക്ക് പോയ വഴികൾ ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കുമ്മനമില്ല; ആര്‍.എസ്.എസും കയ്യൊഴിഞ്ഞതോടെ അന്തിമ തീരുമാനം; കുമ്മനം പുറത്തേക്ക് പോയ വഴികൾ ഇങ്ങിനെ

ഉപതെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കുമ്മനം രാജശേഖരനില്‍ ആര്‍.എസ്.എസിനുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്ന വാദത്തിന് ബലം കൂടുന്നു. നേരത്തെ മത്സരരംഗത്തേക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നെങ്കിലും ഒരു വിഭാഗം നേതാക്കള്‍ കുമ്മനം തന്നെ മത്സരിക്കണമെന്ന നിലപാടിലായിരുന്നു. 2016 ല്‍ കെ. മുരളീധരനോട് ശക്തമായ മത്സരം കാഴ്ചവെച്ച കുമ്മനത്തിന് ഇത്തവണ ജയിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാലും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

എന്നാല്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് കുമ്മനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെ അന്തിമ തീരുമാനം വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷിന് അനുകൂലമായി. നേരത്തെ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ 15000 മാത്രമായിരുന്നു കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം.
എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടത്.

ഈ കണക്കും ആര്‍.എസ്.എസിന് കുമ്മനത്തില്‍ അവമതിപ്പുണ്ടാക്കി. ബി.ജെ.പി ജില്ലാ നേതൃത്വത്തിലും കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കമുണ്ടായി. കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്ന് നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേപോലെ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനും എതിര്‍പ്പുണ്ടായിരുന്നു. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനമൊഴിയുകയായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി കുമ്മനത്ത നേതൃത്വം രാജിവെപ്പിക്കുകയായിരുന്നു.

0Shares