ദില്ലി: തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ കിഷന് റെഡ്ഡി തൻ്റെ ഫാമില്‍ വെച്ച് 11 പേരെ കൊലപ്പെടുത്തിയതായി യു.എസ് ഹാക്കര്‍ വെളിപ്പെടുത്തി. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ പുതിയ തുറന്നു പറച്ചില്‍. 2014 മെയ് 12 ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കിഷന് റെഡ്ഡി ഈ ക്രൂര കൃത്യം നടത്തിയതെന്നും ഹാക്കർ പറയുന്നു.
എന്നാൽ ആരോപണം തള്ളി കിഷന്‍ റെഡ്ഡി രംഗത്ത് വന്നു. ആരോപണം ശരിയല്ല. 11 പേരെ കൊലപ്പെടുത്തിയെന്നത് കള്ളമാണ്. അന്ന് കോണ്‍ഗ്രസ് ഭരണമായിരുന്നു എന്നത് മറക്കരുതെന്നും കിഷന്‍ പറഞ്ഞു. ഇ.വി.എം ഹാക്ക് ചെയ്തു എന്ന ആരോപണവും തെറ്റാണ്. അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നെങ്കിലും ഞാൻ ഇപ്പോൾ തെലങ്കാന മുഖ്യമന്ത്രി ആയനെയെന്നും കിഷന്‍ കുട്ടിച്ചേർത്തു.