ലക്‌നൗ: ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുവ്വില്‍ 403 സീറ്റുകളില്‍ 312 സീറ്റ് നേടി ചരിത്ര വിജയം വാരിക്കൂട്ടാന്‍ ബി.ജെ.പിയെ സഹായിച്ചത് ഹൈടെക്ക് പ്രചരണ രീതി. 900 റാലികളും, 67,000 ഒളം പ്രവര്‍ത്തകരും 10,000 വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയക്കളിക്ക് മുതല്‍കൂട്ടായത്. 
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വന്‍ ഭൂരിപക്ഷത്തോടെ യു.പിയില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. വിവര സാങ്കേതികതയില്‍ വിദഗ്ദരായ 25 അംഗ ടീമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നിയന്ത്രിച്ചിരുന്നത്. ഇവരുടെ കീഴില്‍ 21 അംഗങ്ങള്‍ വീതമുള്ള ആറു റീജ്യണല്‍ യൂണിറ്റുകള്‍, 15 അംഗങ്ങളുള്ള 90 ജില്ലാ യൂണിറ്റുകളും ഹൈടെക് പ്രചരണങ്ങളില്‍ സദാ ശ്രദ്ധപുലര്‍ത്തി. പതിനായിരത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമെ നാലു ഫെയ്‌സ്ബുക്ക് പേജുകളും തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു.