
ന്യൂഡൽഹി:കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. മനുഷ്യന്റെ പ്രാഥമിക അവകാശമായ ഭക്ഷണത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം എന്ന് ചോദിച്ചുകൊണ്ട് വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ആശങ്കകൾ പരിഹരിച്ച് ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.

വിജ്ഞാപനത്തിനെതിരേ നിരവധി പേർ ഹർജികളുമായി സമീപിച്ചിട്ടുണ്ട്. വിജ്ഞാപനം പുതുക്കിയത് ശേഷം പരാതികളുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹര്‍ജിക്കാരോട് കോടതി വ്യക്തമാക്കി.മെയ് മാസം ഇരുപത്തിഒൻപതിന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മൂന്ന് മാസത്തേക്കാണ് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയത്.
