ബാലഭാസ്‌കറിൻ്റെ നില അതീവഗുരുതരം; ഇതുവരേയും ബോധം തിരിച്ചുകിട്ടിയില്ല; പ്രതീക്ഷയില്‍ ഡോക്ടര്‍മാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ബാലഭാസ്‌കറിൻ്റെ നില അതീവഗുരുതരം; ഇതുവരേയും ബോധം തിരിച്ചുകിട്ടിയില്ല; പ്രതീക്ഷയില്‍ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയനായ ബാലഭാസ്‌കറിന്റെ ബോധം തെളിഞ്ഞില്ല. നാളെ ബോധം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ശസ്ത്രക്രിയ നടത്തിയത്. നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മാത്രമേ ആരോഗ്യനിലയില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ഡോക്ടേഴ്‌സ് അറിയിച്ചിരുന്നു. അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആന്തരീക രക്തസ്രാവം സംഭവിച്ച ലക്ഷ്മിയുടെയും ശസ്ത്രക്രിയ പൂര്‍ത്തിയായി. ലക്ഷ്മിയുടെ എല്ലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. മകള്‍ തേജസ്വനി ബാല ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ അനുമാനം.

0Shares