
തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തള്ളിക്കയറിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി, ഇതോടെ ബാങ്കിൻ്റെ റിസപ്ഷന്‍ കൗണ്ടര്‍ തകര്‍ന്നു. പ്രവര്‍ത്തകരെ പൊലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.

അതേസമയം ആത്മഹത്യയ്ക്കു കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് കാനറാ ബാങ്കിൻ്റെ നെയ്യാറ്റിന്‍കര ശാഖ രാവിലെ മുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കാനറാ ബാങ്കിൻ്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചില്ല.
