ബസിടിച്ച് വഴിയാത്രക്കാരനായ മത്സ്യവില്‍പ്പനക്കാരന്‍ മരിച്ചു; ഇടിച്ച കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്ന് പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing ബസിടിച്ച് വഴിയാത്രക്കാരനായ മത്സ്യവില്‍പ്പനക്കാരന്‍ മരിച്ചു; ഇടിച്ച കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്ന് പിടികൂടി

പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വഴിയാത്രക്കാരനായ മത്സ്യവില്‍പ്പനക്കാരന്‍ മരിച്ചു. അപകടം വരുത്തി നിര്‍ത്താതെ പോയ ബസ് കാഞ്ഞങ്ങാട് വെച്ച് പിന്തുടര്‍ന്ന് പിടികൂടി. എടാട്ട് പറമ്പത്ത് എ കെ ജി വായനശാലക്ക് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മത്സ്യവില്‍പ്പനക്കാരന്‍ പൈതലേന്‍ ഗണേശനാ (52) ണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ പയ്യന്നൂര്‍ എടാട്ട് പി.ഇ.എസ് വിദ്യാലയത്തിനടുത്താണ് അപകടം.
രാത്രി റോഡരുകില്‍കൂടി നടന്നു പോകുകയായിരുന്ന ഗണേശനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് നിര്‍ത്താതെ പോയി. രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗണേശനെ കണ്ട നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച ബസ് കാഞ്ഞങ്ങാട് വെച്ച് പിടികൂടിയതായി പൊലീസ് അറിയിച്ചു. ഭാര്യ: സി ശോഭ. മക്കള്‍: ഗ്രീഷ്മ, ഗ്രീന ലക്ഷ്മി, ജിഷ്ണ. മരുമകന്‍: അജീഷ്. സഹോദരങ്ങള്‍: ശേഖരന്‍, കൗസല്യ, ചന്ദ്രമതി, നന്ദിനി, സരോജ്, പരേതനായ ബാലന്‍.

0Shares