ബരാക് ഒബാമ പ്രസിഡന്റ് പദവിയില്‍ നിന്നും നിറകണ്ണുകളോടെ പടിയിറങ്ങുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ബരാക് ഒബാമ പ്രസിഡന്റ് പദവിയില്‍ നിന്നും നിറകണ്ണുകളോടെ പടിയിറങ്ങുന്നു.


ഷിക്കാഗോ: എട്ട് വര്‍ഷത്തെ തുടര്‍ച്ചയായുള്ള ഭരണത്തിന് ശേഷം, ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്നും പടിയിറങ്ങുന്നു. അത്യന്തം വികാരഭരിതമായിരുന്നു ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ ജനതയുടെ ഐക്യത്തിന് പ്രാധാന്യം നല്‍കിയാണ് ബരാക് ഒബാമ ഷിക്കാഗോയില്‍ വെച്ച് നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍  സംസാരിച്ചത്.  നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല, ഹൃദയങ്ങള്‍ മാറിയാലേ നമുക്ക് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ കഴിയൂയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ശക്തമായ വെല്ലുവിളിയാണ് വര്‍ണവിവേചനമെന്ന് ബരാക് ഒബാമ സൂചിപ്പിച്ചു. സ്വപ്നങ്ങള്‍ കാണണമെന്നും ആ സ്വപ്നങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെന്നും അദ്ദേഹം  ഓര്‍മ്മിപ്പിച്ചു. ഷിക്കാഗോയാണ് തനിക്കും മിഷേലിനും തുടക്കം നല്‍കിയത്. അമേരിക്കന്‍ ജനതയുടെ നന്മയും കരുത്തും ഷിക്കാഗോയാണ് തനിക്ക് വ്യക്തമാക്കി തന്നത് എന്ന്  ഒബാമ പറഞ്ഞു.

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, ഉസാമ ബിന്‍ ലാദന്റെ വധം അടക്കം ഭീകരവിരുദ്ധപോരാട്ടത്തിലെ നേട്ടങ്ങള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ഒബാമ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടുവര്‍ഷ കാലയളവില്‍ അമേരിക്കയില്‍ വിദേശ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ബോസ്റ്റണ്‍ മാരത്തണ്‍, സാന്‍ ബെര്‍നാന്റിനോ കൂട്ടക്കൊല പോലെയുള്ള ആഭ്യന്തര ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

0Shares