തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ സുപ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പകര്‍പ്പാണ് നേരത്തേ പുറത്തെത്തിയതെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ ബജറ്റ്. മുന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താന്‍ ഇത്തവണത്തെ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.