ബംഗാളിലെ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നിഷേധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബംഗാളിലെ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: ബംഗാളിലെ ബി.ജെ.പി രഥയാത്ര കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിര്‍ണായക ശക്തിയാകുക ലക്ഷ്യമാക്കിയാണ് ബി.ജെ.പി.യുടെ രഥയാത്ര.ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് ബി.ജെ.പി.ക്ക് അനുമതി നല്‍കിയിരുന്നു. വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗാള്‍ സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്ന് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.

0Shares