ബംഗളൂരുവിലെ മുന്‍ കൗണ്‍സിലറുടെ വീട്ടില്‍ പോലീസ് റെയ്ഡ്; പിടികൂടിയത് 50 കോടിയോളം വില വരുന്ന നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം.

  • Post category:news
  • Reading time:1 min read
You are currently viewing ബംഗളൂരുവിലെ മുന്‍ കൗണ്‍സിലറുടെ വീട്ടില്‍ പോലീസ് റെയ്ഡ്; പിടികൂടിയത് 50 കോടിയോളം വില വരുന്ന നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം.

ബംഗളൂരു: ബംഗളൂരു കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ‘ബോംബ് നാഗ’യുടെ വീട്ടില്‍ പരിഷോധനക്കെത്തിയ ഉദ്യോഗസ്തര്‍ അടക്കി വച്ച പണം കണ്ട് ഞെട്ടി. 50 കോടിയോളം വരുന്ന നിരോധിച്ച 500, 1000 രൂപ നോട്ട് കെട്ടുകളാണ് പോലീസിന് കാണാനായത്. പണം ആവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ട് പോകാന്‍ നാഗ ശ്രമിച്ചുവെന്ന ഒരു ബിസിനസ്സുകാരന്റെ പരാതിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

ഇതിനിടെയാണ് നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം പോലീസിന് കാണാനായത്. പോലീസ് എത്തുന്നതിന് മുമ്പേ നാഗ വീട്ടില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇരുമ്പ് ഗേയ്റ്റുകളും രഹസ്യ അറകളുമടക്കം അതീവ സുരക്ഷയും വീട്ടില്‍ ഉള്ളതായും പോലീസ് പറഞ്ഞു. പണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

0Shares