കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇക്കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായി സംഭവം നടന്നത്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പീഡനം സംബന്ധിച്ച പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറി. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങള്‍ കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ സുഹൃത്തുക്കളായ നാലുപേരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്ണൂരിലെ ഒരു സ്‌കൂളില്‍ 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് മൂന്ന്പേര്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 13ന് പുതിയതെരുവില്‍ വെച്ച് ഈ സ്ത്രീയും ഒരു യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ 401ാം നമ്പര്‍ മുറിയിലെത്തിച്ചത്. അവിടെവെച്ച് യുവാവ് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി ചാറ്റ്ചെയ്തതിന്റെ വീഡിയോ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19 ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു. പിന്നീട് ഒത്താശചെയ്ത സ്ത്രീയും യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടശേഷം, ഇവര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.
കണ്ണൂര്‍ വനിതാ സി ഐക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ തളിപ്പറമ്പിലേക്ക് റഫര്‍ ചെയ്തത് പ്രകാരം ഇന്നലെ രാത്രിതന്നെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി തന്നെ രണ്ട് പ്രതികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒത്താശക്കാരിയായ യുവതിയും കസ്റ്റഡിയിലാണെന്ന് സൂചനയുണ്ടെങ്കിലും പോലീസ് സ്ഥീരീകരിക്കുന്നില്ല. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്കും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെതുടര്‍ന്ന് സഹോദരനും അമ്മയും ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഇതേതുടര്‍ന്നാണ് കണ്ണൂര്‍ വനിതാസെല്‍ സി.ഐക്ക് പരാതി നല്‍കിയത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു; ചാറ്റ് നടത്തിയ സ്ത്രീ ചതിച്ചു; പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത് ഇങ്ങനെ