ഫുട്‌ബോള്‍ താരം ‘മെസ്സി’യുടെ പേരില്‍ മയക്കുമരുന്ന് വില്‍പ്പന; പിടികൂടിയത് കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഫുട്‌ബോള്‍ താരം ‘മെസ്സി’യുടെ പേരില്‍ മയക്കുമരുന്ന് വില്‍പ്പന; പിടികൂടിയത് കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍.

ലിമ: ഫുട്‌ബോള്‍ സൂപ്പര്‍താരത്തിന്റെ പേരില്‍ കോടികള്‍ വിലയുള്ള മയക്കുമരുന്ന് ! 560 കോടിയോളം വിലവരുന്ന കൊക്കെയ്ന്‍ ആണ് പെറു പോലീസ് പിടികൂടിയത്. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ പേരില്‍ വില്‍പനക്കായെത്തിച്ച 1417 കിലോ മയക്കു മരുന്നാണ് പോലീസ് കണ്ടെടുത്തത്.

മെസിയുടെ ചിത്രവും പേരും ബാഴ്‌സയുടെ ലോഗോയും അച്ചടിച്ച കവറിനുള്ളിലാണ് കൊക്കെയ്ന്‍ വില്‍പനക്കെത്തിച്ചത്. വിവിധ കണ്ടെയ്‌നറുകളില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം ബെല്‍ജിയത്തിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

0Shares