പൗരത്വ ഭേദഗതി നിയമത്തിനും ഗവര്‍ണര്‍ക്കും പിന്തുണ; കേരളാ നിയമസഭയിലേക്ക് നാളെ ബി.ജെ.പി മാര്‍ച്ച്

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമത്തിനും ഗവര്‍ണര്‍ക്കും പിന്തുണ; കേരളാ നിയമസഭയിലേക്ക് നാളെ ബി.ജെ.പി മാര്‍ച്ച്

നാളെ നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി. ബജറ്റ് സമ്മേളനത്തിനായി സമ്മേളിക്കുന്ന നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചുമാണ് ബി.ജെ.പി നടപടി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ നടപടികളുമായി സര്‍ക്കാരും പ്രക്ഷോഭങ്ങൾക്കെതിരെ ഗവര്‍ണറും ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് നിയമ സഭ സമ്മേളിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമര്‍ശങ്ങൾ ഗവര്‍ണര്‍ എന്ത് ചെയ്യുമെന്ന ആകാംക്ഷക്കിടെയാണ് സഭാ സമ്മേളനം തുടങ്ങാനിരിക്കുന്നത്.

0Shares