പൗരത്വ നിയമ ഭേദഗതി കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ല; പി​ന്തു​ണച്ച് പി.​സി.​ജോ​ര്‍​ജ്

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമ ഭേദഗതി കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ല; പി​ന്തു​ണച്ച് പി.​സി.​ജോ​ര്‍​ജ്

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പൂഞ്ഞാര്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി. സി ജോര്‍ജ്. പൗരത്വ നിയമ ഭേദഗതി കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ല. ഇല്ലാത്തത് പറഞ്ഞ് എല്‍.ഡി.എഫ് മുസ്‌ലിങ്ങളെ കബളിപ്പിക്കുകയാണെന്നും ഭീതി പരത്തുകയാണെന്നും പി. സി ജോര്‍ജ് ആരോപിച്ചു.

എ​ല്‍.​ഡി.​എ​ഫ് ഇ​ല്ലാ​ത്ത​തു പ​റ​ഞ്ഞ് മുസ്‌ലിം സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ ഭീ​തി പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ​മ​ര​ത്തി​നി​റ​ക്കു​ന്ന​ത് ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണെ​ന്നും ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി. നിയമസഭയിലാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പി. സി ജോര്‍ജ് സംസാരിച്ചത്.

നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പി. സി ജോര്‍ജ് അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്.

0Shares