പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ മനുഷ്യച്ചങ്ങല; ഡി. രാജയും ബിനോയ് വിശ്വവും അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ മനുഷ്യച്ചങ്ങല; ഡി. രാജയും ബിനോയ് വിശ്വവും അറസ്റ്റില്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയേയും രാജ്യസഭ എം.പി ബിനോയ് വിശ്വത്തെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാന്‍ രാജ്ഘട്ടില്‍ എത്തിയപ്പോഴായിരുന്നു പോലീസ് നടപടി.

എന്ത് കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ‘മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ രാജ്ഘട്ടിലെത്തിയത്. മറ്റ് നേതാക്കള്‍ക്കൊപ്പം എന്നെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല’ -ഡി രാജ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മറ്റ് ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങി മുന്‍നിര ഇടത് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

0Shares