
ന്യൂഡൽഹി: തലസ്ഥാനത്തെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിജിഒ കോംപ്ലക്സിൽ വൻ തീപിടിത്തം. പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്ത് എത്തിയ അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.

ഇന്ത്യന്‍ എയർ ഫോഴ്സിന്റെ ഓഫീസ്, കേന്ദ്ര ജല ശുചീകരണ മന്ത്രാലയത്തിന്റെ ഓഫീസ്, വനമന്ത്രാലയത്തിന്റെ ഓഫീസ്, ദേശീയദുരന്തനിവാരണ സേനയുടെ ഓഫീസ് എന്നിവയെല്ലാം സിജിഒ കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെ എട്ടോടെയാണ് തീപിടിത്തമുണ്ടായത്.
