
അകാലത്തില്‍ വിടപറഞ്ഞ ഇന്ത്യന്‍ സിനിമയിലെ പ്രിയനായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക. ബോളിവുഡിലെ പ്രശ്‌സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച് താന്‍ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹന്‍സല്‍ വ്യക്തമാക്കി.
