പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍.

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ കായികതാരം അമേരിക്കയില്‍ അറസ്റ്റിലായി. സ്‌നോഷൂ റേസിംഗ് താരം തന്‍ വീര്‍ ഹുസ്സൈന്‍ ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ന്യൂയോര്‍ക്കിലെ ചെറുഗ്രാമമായ സരനാക് ലേക്കില്‍ വച്ചാണ് പീഡനം നടന്നതെന്ന് പോലീസ് അന്വേഷണത്തിലൂടെ വ്യക്തമായി. പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം.

ബലപ്രയോഗം ഇല്ലായിരുന്നെങ്കിലും ഇരുവരുടേയും പ്രായവ്യത്യാസം കണക്കിലെടുത്താണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും കുട്ടിയുടെ ഭാവിജീവിതത്തിനെ അപകടപ്പെടുത്തിയതിനുമാണ് ന്യൂയോര്‍ക്കിലെ നിയമം അനുസരിച്ച് ഹുസൈനിനെ കുറ്റക്കാരനാക്കിയിട്ടുള്ളതെന്ന് വക്കീലായ ബ്രയന്‍ ബാരറ്റ് പറഞ്ഞു. 24 കാരനായ ഹുസൈന്‍ കാശ്മീര്‍ സ്വദേശിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധ വിസാനിയമം കാരണം ഹുസൈനിന് വിസ നിഷേധിക്കപ്പെട്ടിരുന്നു. യു എസ് സര്‍ക്കാരില്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തിയാണ് ഹുസൈനിന് വിസ ലഭിച്ചത്.

0Shares