പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി പത്ത് കോടി രൂപ ചെലവഴിക്കുന്നതിലാണ് വിവാദം ഉടലെടുത്തത്.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലാണ് എ.കെ.ജി സ്മാരകത്തിനായി പത്ത് കോടി വകയിരുത്തിരുന്നത്. ആ തുക അനുവദിച്ചു കൊണ്ടുള്ളഉത്തരവ് സര്‍ക്കാർ കഴിഞ്ഞദിവസം പുറപ്പെടുവിക്കുകയും ചെയ്തു.

പണം അനുവദിച്ചതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. പ്രളയ കെടുതിയിൽ മറ്റുള്ളവരോട് പണം യാചിക്കുമ്പോൾ സർക്കാരിന്റെ അധികച്ചെലവ് ഒഴിവാക്കേണ്ടതാണെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ എ.കെ.ജിയെക്കുറിച്ച്‌ പുതിയ തലമുറക്ക് പഠിക്കാന്‍ അവസരമൊരുക്കുന്ന നിര്‍ദ്ദിഷ്ട മ്യൂസിയത്തെ പണവുമായി കൂട്ടിക്കുഴച്ച്‌ വിമര്‍ശിക്കുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നാണ് സി.പി.എം വിശദീകരിച്ചു.

നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ എ.കെ.ജിയുടെ പേരില്‍ വായനശാലകളും സഹകരണ ആശുപത്രികളുമടക്കമുള്ള വിരവധി സ്ഥാപനങ്ങൾ നിലനിൽക്കെയാണ് സർക്കാർ ചിലവിൽ പുതിയ പദ്ധതി.

0Shares