പ്രളയം; സിനിമാ വ്യവസായത്തിലുണ്ടാക്കിയ മാറ്റം

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയം; സിനിമാ വ്യവസായത്തിലുണ്ടാക്കിയ മാറ്റം

കൊച്ചി: മഹാ പ്രളയം സംസ്ഥാനത്തിന്റെ സര്‍വ്വ മേഖലകളിലും കനത്ത നാശ നഷ്ട്ടമാണുണ്ടാക്കിയത്. കാര്‍ഷിക, വ്യാപാര രംഗത്ത് സാരമായി തന്നെ ബാധിച്ച പ്രളയത്തില്‍ സിനിമാ വ്യവസായത്തിനും കോടികളുടെ നഷ്ട്ടമാണുണ്ടാക്കി. ഓണം പ്രമാണിച്ച് റിലീസിന് കാത്തിരുന്ന ബിഗ് ബജറ്റില്‍ നിര്‍മിച്ച മെഗാ സ്റ്റാര്‍ ചിത്രമടക്കം ഒട്ടനവധി ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസ് മുടങ്ങിയത്. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ ഒടിയന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, പൃഥ്വിരാജിന്റെ രണം അങ്ങനെ നിരവധി ചിത്രങ്ങളാണ് ഓണക്കാലത്ത് റിലീസ് കാത്തിരുന്നത്. എന്നാല്‍ പ്രളയം മലയാള സിനിമയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് എറിഞ്ഞു എന്ന് തന്നെ പറയേണ്ടിവരും നമുക്ക്. പ്രളയം രൂക്ഷമായ പല ഭാഗങ്ങളിലെയും തീയറ്ററുകള്‍ നശിച്ചു. നിരവധി തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തി അടച്ചിട്ടു. നാല് തിയറ്റുകള്‍ പൂര്‍ണമായും നശിച്ചു. നിരവധി എണ്ണത്തില്‍ വെള്ളം കയറി.

പല ചിത്രങ്ങളുടേയും ഷൂട്ടിംഗും മുടങ്ങി. ഇതുവഴി തിയറ്ററുടമകള്‍ക്ക് നഷ്ടം കോടികളുടേത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രളയത്തില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളില്‍ ചിലത് അടുത്തമാസം റിലീസ് ചെയ്യാനാണ് തീരുമാനം. ഘട്ടം ഘട്ടമായി സിനിമകള്‍ റിലീസ് ചെയ്യും.സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. റീലീസ് മുടങ്ങിയ ചിത്രങ്ങള്‍ ഒരുമിച്ച് പുറത്ത് ഇറക്കിയാല്‍ വന്‍ നഷ്ടമുണ്ടാകുമെന്ന് സിനിമാ രംഗത്തുള്ളവര്‍ കണക്ക് കൂട്ടുന്നു.

0Shares