പ്രബുദ്ധ കേരളത്തില്‍ വീണ്ടും സ്ത്രീ പീഡനം; ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കയെ മാനഭംഗപ്പെടുത്തി.

  • Post category:news
  • Reading time:1 min read
You are currently viewing പ്രബുദ്ധ കേരളത്തില്‍ വീണ്ടും സ്ത്രീ പീഡനം; ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കയെ മാനഭംഗപ്പെടുത്തി.


തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കയായ വീട്ടമ്മയെ  യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. പാറശ്ശാലയ്ക്ക് സമീപം ചെങ്കല്‍ പഞ്ചായത്തിലാണ്‌ സംഭവം. 58 വയസ്സുള്ള വീട്ടമ്മയെ പീഡിപ്പിച്ചശേഷം ഇയാള്‍  60 രൂപ അവരുടെ മുഖത്തേക്ക് വലിച്ചെറിയുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ചശേഷം സ്ഥലം വിടുമ്പോള്‍ അടുത്ത ദിവസം വീണ്ടും വരുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്‌ യുവാവിനെ പിടികൂടാന്‍ ബന്ധുക്കള്‍ രാത്രിയില്‍ വീട്ടിനുള്ളില്‍ കാവലിരുന്നു. യുവാവ് എത്തിയെങ്കിലും ആളുകളുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസില്‍ ജയിലിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് സമീപവാസികള്‍ പറഞ്ഞു.

0Shares