
ദില്ലി: രാജ്യത്തെ കര – നാവിക – വ്യോമ സേനകളെ ഏകോപിപ്പിക്കുന്നതിനായി പ്രതിരോധ മേഖലയില്‍ പുതിയ തസ്തിക സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കര്‍. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്.

‘നമ്മൂടെ സുരക്ഷാ സേനകള്‍ നമ്മുടെ അഭിമാണ്. സേനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ന് ഒരു വലിയ പ്രഖ്യാപനം നടത്തുകയാണ്. ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പുതിയ സൈനിക മേധാവി ഉണ്ടായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര – നാവിക – വ്യോമ സേനാ മേഥാവികള്‍ക്ക് മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ സ്ഥാനം. മൂന്ന് സേന വിഭാഗങ്ങളെയും നിയാത്രിക്കുന്ന ഒരു തലവന്‍ എന്നതാണ് പുതിയ തസ്തിക കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യംവക്കുന്നത്. പുതിയ തീരുമാനം സേനകളെ കൂടുതല്‍ ശക്തമാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.
