പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഴുത്ത് മുറിഞ്ഞ് യുവാവ് മരിച്ചു. റോഡിനു കുറുകെ കെട്ടിയിരുന്ന കയര്‍ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ചു പോയ യുവാവിന്റെ കഴുത്ത് കയറില്‍ കുരുങ്ങി റോഡിലേക്ക് വീണു മരിച്ചു. നന്തന്‍കോട് നളന്ദറോഡില്‍ റോബിന്‍സണ്‍ ഡേവിഡിന്റെ മകന്‍ റെനി റോബിന്‍സനാണ് (21) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേടെ കവിടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവിനു സമീപമായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ കുറച്ചു നേരത്തേക്ക് ഗതാതഗനിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങള്‍ കടന്നു പോകാതിരിക്കാനായി പൊലീസ് റോഡിനു കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍പെടാതെ ബൈക്ക് ഓടിച്ചു പോകാന്‍ ശ്രമിക്കുമ്പോഴാണ് റെനി അപകടത്തില്‍പെട്ടത്.

കഴുത്ത് പകുതിയിലേറെ മുറിഞ്ഞ് മാറിയ നിലയിലാണ് പൊലീസ് റെനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഡ്യൂക്ക് ബൈക്കായിരുന്നു യുവാവ് ഉപയോഗിച്ചിരുന്നത്. രണ്ട് സ്ഥലത്ത് വച്ച് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയാണ് യുവാവ് അപകടത്തില്‍ പെട്ടത്. സാധാരണ നിലയിലുള്ള പരിശോധന ആണെന്ന് കരുതിയാകും വെട്ടിച്ച് പോകാന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

0Shares