പ്രധാനമന്ത്രിയുടെ വികസനം പ്രതിമയിലും ക്ഷേത്രങ്ങളിലും മാത്രം; മോദിയെ വിമര്‍ശിച്ച് ബി.ജെ.പി എം.പി

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ വികസനം പ്രതിമയിലും ക്ഷേത്രങ്ങളിലും മാത്രം; മോദിയെ വിമര്‍ശിച്ച് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബി.ജെ.പി എംപി രംഗത്ത്. മോദി വികസന വിഷയം കൈവിട്ടതാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നാണ് രാജ്യസഭ എം.പി സജ്ഞയ് കക്കടെ പറഞ്ഞത്. പ്രതിമയിലും മറ്റുമായി പ്രധാനമന്ത്രിയുടെ വികസനങ്ങള്‍ ഒതുങ്ങി പോയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സംഭവിച്ചത്. എനിക്ക് തോന്നുന്നത് 2014 ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയ കാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.’ കക്കഡെ അഭിപ്രായപ്പെട്ടു.

0Shares