മണി രാജിവെച്ചേക്കും; പ്രതിഷേധം ശക്തമാക്കി സ്ത്രീ കൂട്ടായ്മകള്‍, മണിയുടെ വീടിന് മുന്നിലും പ്രതിഷേധം.

  • Post category:news
  • Reading time:1 min read
You are currently viewing മണി രാജിവെച്ചേക്കും; പ്രതിഷേധം ശക്തമാക്കി സ്ത്രീ കൂട്ടായ്മകള്‍, മണിയുടെ വീടിന് മുന്നിലും പ്രതിഷേധം.

ഇടുക്കി: മന്ത്രി എം.എം മണിയുടെ വീടിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എം.എം മണിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ ഇടപെട്ട് പിടിച്ചുമാറ്റി. പൊമ്പിളൈ ഒരുമയ്ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരിലായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.


അതിനിടെ മന്ത്രി എം.എം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തുന്ന സമരം ശക്തമാക്കി. സമരത്തിന്റെ മൂന്നാം ദിവസം ഗോമതിയും കൗസല്യയും നിരാഹാര സമരം തുടങ്ങി. മണി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.

0Shares