ഉത്തരാഖണ്ഡ് ; പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ വധിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം അയച്ച പൊലീസുകാരെ അറ്സ്റ്റ് ചെയ്തു.ധാര്‍ചുളയില്‍ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടെന്നാണ് കേസ്. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിര്‍മ്മല സീതാരാമനെ വധിക്കുമെന്ന സന്ദേശം വന്നത്. ‘ ഞാന്‍ നിര്‍മ്മല സീതാരാമനെ വെടിവച്ച് കൊല്ലും,നാളെ അവരുടെ അവസാന ദിവസമായിരിക്കും’ ഇതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിരോധമന്ത്രിയെ വധിക്കാന്‍ രണ്ടുപേര്‍ പദ്ധതിയിടുന്നതായി പൊലീസിനു വിവരം ലഭിച്ചത്.തിങ്കളാഴ്ച്ച രാവിലെ തന്നെ പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി നിര്‍മ്മലാ സീതാരാമന് ധാര്ചുളയിലെത്തിയത്. ഇവര്‍ സന്ദേശം അയച്ച വാട്സ് ആപ് ഗ്രൂപ്പിന്റെ അഡ്മിനും പോലീസ് നിരീക്ഷണത്തിലാണ്.
പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് വധ ഭീഷണി