പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെയും നിസ്സ്ഹകരണത്തെയും തുടര്‍ന്ന് സ്പീക്കര്‍ നിയമസഭ നിര്‍ത്തിവെക്കുകയായിരുന്നു. മൂന്നാര്‍ കയ്യേറ്റവും മന്ത്രി മണിയുടെ വിവാദപരാമര്‍ശവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭാതലം പ്രക്ഷുബ്ധമായത്.

രാവിലെ സമ്മേളനത്തിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാനറും പ്ലക്കാര്‍ഡുമായാണ് എത്തിയത്. ഒരുഘട്ടത്തില്‍ അവര്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ട് മുന്നില്‍ എത്തി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. സ്പീക്കറുടെ കസേര മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ചപ്പോള്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. മറ്റ് നിയമസഭകളിലൊന്നും ഇത്തരം പ്രതിഷേധമുറ ഇല്ലെന്നും, എന്ത് അരാജകത്വമാണ് കാണിക്കുന്നതെന്നും സ്പീക്കര്‍ ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളും സ്പീക്കറും തമ്മില്‍ വാക്കേറ്റമുണ്ടായി. മണി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

0Shares