പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരില്‍ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ. എം.എസ്. ഷിബുവിന് സസ്‌പെന്‍ഷന്‍

  • Post category:news
  • Reading time:2 mins read
You are currently viewing പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരില്‍ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ. എം.എസ്. ഷിബുവിന് സസ്‌പെന്‍ഷന്‍

പുനലൂര്‍: ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാ(25)ണ് കൊല്ലം പുനലൂര്‍ ചാലിയേക്കര ആറ്റില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയത്. ഇയാളുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നുമാണ് വിവരം. വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കെവിന്റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. അമ്മാവൻ്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഞായര്‍ പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച് സംഘം കെവിനുമായി പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് കെവിനെ കണ്ടെത്താനായി പോലീസ് പുനലൂര്‍ ഭാഗത്ത് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചയോടെ ചാലിയേക്കരയില്‍ നിന്നും കെവിൻ്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെടുക്കുന്നത്. നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ തുടങ്ങിയതോടെ കെവിനൊപ്പം നീനു ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു.പൊലീസിൻ്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിൻ്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് നീനു മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോസ്റ്റലിലേക്കും കെവിന്‍ അനീഷിൻ്റെ വീട്ടിലേക്കും പോയി. ഭാര്യ നീനുവിൻ്റെ പരാതിയെ തുടര്‍ന്നു അന്വേഷണം നടക്കുന്നതിനിടെയാണ് മുതദേഹം കണ്ടത്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍ കസ്റ്റഡിയിലാണ്. അഞ്ചല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊല്ലം തിരുവനന്തപുരം പൊലീസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തെന്മല ഇടമണില്‍ നിന്ന് കാര്‍ കണ്ടെത്തി. വാഹന ഉടമ ഇബ്രാഹിം കുട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെവിനെ തട്ടിക്കൊണ്ടുപോയതിൻ്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തും. നവവരനെക്കുറിച്ച് 30 മണിക്കൂറായിട്ടും വിവരമില്ലായിരുന്നു. പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്ഐയ്ക്കെതിരെയാണ് അന്വേഷണം. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയാണ് ഡി.വൈ.എസ്.പി അന്വേഷിക്കുന്നത്. നവവരനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എസ്.ഐ. എം.എസ്. ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. പിന്നീട് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ. എം.എസ്. ഷിബുവിനിനെ സസ്‌പെന്‍പെന്റുചെയ്തു.
പ്രതികളില്‍നിന്നു പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കും.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(28.05.2018)

ഇന്നത്തെ ചോദ്യം

9. ഈ വര്‍ഷം ജെ.സി ദാനിയേല്‍ ഡാനിയല്‍ അവാര്‍ഡ് നേടിയ സംവിധായകന്‍ ആര്?

A) ഐ.വി ശശി

B) എം.ടി വാസുദേവന്‍ നായര്‍

C) ശ്രീകുമാരന്‍ തമ്പി

D) കമല്‍

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (27.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: പുലര്‍ച്ചെ സുബഹി ബാങ്ക് മുതല്‍ സന്ധ്യസമയം മഗരിബ് ബാങ്ക് വരെ

വിജയി: സീനിയ മൊയ്തീന്‍, ബദിയടുക്ക

0Shares