ചണ്ഡീഗഡ്: പ്രണയിച്ച് ഒളിച്ചോടുന്നവര്‍ ഇനി സൂക്ഷിക്കണം. വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. അടുത്തിടെ ഇത്തരത്തില്‍ വിവാഹം കഴിച്ച ശേഷം വീട്ടുകാരില്‍ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രണയ വിവാഹിതരായ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പുതിയ ഉത്തരവ്. ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്.
ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ള ദമ്പതിമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്നു കൊല്ലത്തേക്കുള്ള സ്ഥിര നിക്ഷേപമാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമ സാധുത അന്വേഷിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായുള്ള സമ്മാന പദ്ധതി(12 ആഗസ്ത്)
പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യം
ഏറെ വിവാദമായ ‘മീശ’ എന്ന നോവല്‍ എഴുതിയതാര്?
A) സുസ്‌മേഷ് ചന്ദ്രോത്ത്
B) സി.വി ബാലകൃഷ്ണന്‍
C) എസ്. ഹരീഷ്
D) എസ്. രമേശന്‍ നായര്‍
E) ഇവരാരുമല്ല
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 12 നു രാത്രി 12 മണിക്കകം അയക്കണം. അടുത്ത ദിവസം വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.
കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; കെ ശരത് കുമാര്‍, കരക്കേരു, കാസര്‍കോട്