ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാണക്യപുരിയില്‍ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിതുമ്പി. കണ്ഠമിടറി വാക്കുകള്‍ ഉച്ചരിച്ച അദ്ദേഹം അല്‍പനേരത്തേക്ക് നിശബ്ദനായി സദസിനു മുന്നില്‍ നിന്ന് ജമ്മുകശ്മീരില്‍ സമാധാനം കൈവരിക്കാന്‍ പ്രയത്‌നിക്കുന്ന, തീവ്രവാദത്തിനെതിരേ പോരാടുന്ന ഓരോ ജവാനെയും സ്മരിക്കേണ്ട ദിനമാണിന്ന്. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ജവാന്‍മാര്‍ വലിയ സേവനമാണ് ചെയ്യുന്നത്.
ഇവരുടെയെല്ലാം പ്രയത്‌നഫലമായാണ് നക്‌സല്‍ബാധിത പ്രദേശങ്ങളുടെ എണ്ണം കുറയുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21 ദേശീയ പോലീസ് ദിനമായാണ് ആചരിക്കുന്നത്. 1959ലെ ചൈനീസ് സേനയുടെ ആക്രണത്തില്‍ രക്തസാക്ഷിത്വം വഹിച്ച 10 പോലീസുകാരുടെ സ്മരണ പുതുക്കിയാണ് രാജ്യം പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.