തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. 22 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന.

കല്ലാര്‍ – പൊന്‍മുടി റൂട്ടിലെ നാലാമത്തെ ഹെയര്‍പിന്‍ വളവിലാണ് അപകടം നടന്നത്. അമരവിള സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.