‘പൊട്ടിക്കും പടക്കല്ല, പരത്തും നൊണയല്ല’ ; ഏറെ സസ്‌പെന്‍സ് പരത്തി ജനങ്ങളെ അമ്പരപ്പിച്ച പരസ്യത്തിന് വിരാമം; കാഞ്ഞങ്ങാട് ചിത്താരിയിലെ ബംഗ്ലാവ്‌ 47 ഭക്ഷണശാല ഭക്ഷണപ്രിയര്‍ക്കായി നാളെ തുറന്നുകൊടുക്കും

  • Post category:business
  • Reading time:1 min read
You are currently viewing ‘പൊട്ടിക്കും പടക്കല്ല, പരത്തും നൊണയല്ല’ ; ഏറെ സസ്‌പെന്‍സ് പരത്തി ജനങ്ങളെ അമ്പരപ്പിച്ച പരസ്യത്തിന് വിരാമം;   കാഞ്ഞങ്ങാട്  ചിത്താരിയിലെ  ബംഗ്ലാവ്‌ 47 ഭക്ഷണശാല  ഭക്ഷണപ്രിയര്‍ക്കായി നാളെ തുറന്നുകൊടുക്കും

കാസര്‍കോട്: ‘ പൊട്ടിക്കും പടക്കല്ല! പരത്തും നൊണയല്ല! വീശും വാളല്ല!…, കഴിഞ്ഞ ഒരുമാസമായി ജനങ്ങളെ അതിശയിപ്പിച്ച പരസ്യം. കാസര്‍കോട് ജില്ലയിലെ പാതയോരങ്ങളിലാണ് നാട്ടുകാരെ ആശയകുഴപ്പത്തിലാക്കിയ പരസ്യത്തിന്റെ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ആരേയും വിസ്മയിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുയും ചെയ്ത പരസ്യവാചകങ്ങളായിരുന്നു അവ. അതിന്റെ പൊരുള്‍ തേടിയലയുകയായിരുന്നു ഇതുവരേ പലരും. പലരും പലരോടും സംഭവമന്വേഷിച്ചു. ആര്‍ക്കും ഒരുഎത്തും പിടിയും കിട്ടിയില്ല. ആളുകളുടെ ആ അമ്പരപ്പിന് വിരാമമിടുകയാണ് വ്യാഴാഴ്ച ചിത്താരിയില്‍. കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ എല്ലാഭക്ഷണ പ്രിയരേയും തൃപ്തിപ്പെടുത്തുന്ന ബംഗ്ലാവ്  47 ഭക്ഷണശാല തുറക്കപ്പെടുകയാണ്. ഭക്ഷണവുമായി ബന്ധപ്പെടുത്തിയുള്ള വാചകങ്ങളാണ് പരസ്യത്തിനായ് ഉപയോഗിച്ചത്.പൊട്ടിക്കും പടക്കല്ലയെന്നത് നല്ല ബിരിയാണിയെന്നാണ് പരസ്യം പറയുന്നത്. സ്വാദിന്റെ പ്രൗഡിയില്‍ വിഭവങ്ങളുടെ അകമ്പടിയോടെ തുറക്കപ്പെടുന്ന ബംഗ്ലാവ് 47 റസ്റ്റോറന്റ്  രാവിലെ പത്തുമണിക്ക് പാണക്കാട് റഷീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തനിനാടന്‍ ഭക്ഷണം മുതല്‍ ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍വരേ റസ്റ്റോറന്റില്‍ ഒരുങ്ങുകയാണ്. ഗുമുഗുമാന്ന് ആവി വരണ ബിരിയാണി, മൊരിഞ്ഞ ഉസിരന്‍ പൊറോട്ട, ചൂടുള്ള അസല്‍ ദോശ തുടങ്ങി കാഞ്ഞങ്ങാടിന്റെ വയറും മനസും നിറക്കുന്ന വൈവിധ്യമായ അനേകം വിഭവങ്ങളുമായി ബംഗ്ലാവ് 47 നിങ്ങളുടെ അരികിലുണ്ടാകും.  ഉപഭോക്താക്കള്‍ക്ക് ലൈവായി ഭക്ഷണം തയ്യാറാക്കി നല്‍കുന്നുവെന്ന പ്രത്യേകതയും റസ്‌റ്റോറന്റിനുണ്ട്. ബംഗ്ലാവ് 47 ല്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പോലെ കഴിക്കാം. ഒന്നുറപ്പ് അത് നിങ്ങളുടെ മനസ് നിറക്കും.

0Shares