
യു.പി: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല എന്നും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുമുള്ള പല ഉത്തരവുകളും യു.പി.യില്‍ നിന്നും മുന്‍ കാലങ്ങളില്‍ പുറപ്പെടുവിക്കുകയും അവ വിവാദം ആകുകയും ചെയ്തിരുന്നു. ഇതാ, അതിന് പിന്നാലെ പുതിയ ഒരു ഉത്തരവുകൂടി വന്നിരിക്കുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും. ഇത്തവണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് മദോര ഗ്രാമ പഞ്ചായത്ത് ഭരണകൂടമാണ്.

പെണ്‍കുട്ടികള്‍ റോഡുകളില്‍ മൊബൈലില്‍ സംസാരിക്കരുത് എന്നും, അഥവാ സംസാരിച്ചാല്‍ 21000 രൂപ പിഴയായി ഈടാക്കും എന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവില്‍ പറയുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുന്ന നടപടി ശക്തമായി കൈക്കൊള്ളും എന്നും ഉത്തരവില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും സ്ത്രീകള്‍ ഒളിച്ചോടുന്നത് തടയാനും പുതിയ നിയമത്തിന് കഴിയുമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
