
കാസർകോട്: ഈ മാസം 17ന് പെരിയ കല്ല്യോട്ടുണ്ടായ ഇരട്ട കൊലപാതകത്തെ കാസര്‍കോട് കളക്ടറേറ്റില്‍ റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗം ശക്തമായി അപലപിച്ചു. ദാരുണമായ കൊലപാതകത്തില്‍ എല്ലാ പ്രസ്ഥാനങ്ങളും ജനങ്ങളും പ്രതിഷേധിച്ചിരുന്നതാണ്. നീചമായ കൊലപാതകങ്ങളേയും അക്രമങ്ങളേയും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കല്ല്യോട്ട് കൊലപാതകത്തെ തുടര്‍ന്ന് വീടുകള്‍ക്കും കടകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളും തീവെപ്പും പ്രതിഷേധാര്‍ഹമാണ്. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം. ജില്ലയിലെ മുഴുവന്‍ പ്രസ്ഥാനങ്ങളും ജനങ്ങളും സമാധാനം നിലനിര്‍ത്താന്‍ രംഗത്തിറങ്ങണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു. കൊലപാതകത്തിൻ്റെ അന്വേഷണം സംബന്ധിച്ച് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പി.കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ എന്‍.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കളക്ടര്‍ അരുണ്‍.കെ.വിജയന്‍, കാസര്‍കോട് ആര്‍.ഡി.ഒ അബ്ദുസമദ്.പി.എ, എ.ഡി.എം എന്‍.ദേവിദാസ്, ഡി വൈ എസ് പിമാരായ എം അസിനാര്‍, ടി എന്‍ സജീവ്, ബേക്കല്‍ സി.ഐ ജി.കെ വിശ്വംഭരന്‍, ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എന്‍.ശശിധരന്‍ പിള്ള, കാസറഗോഡ് തഹസില്‍ദാര്‍ കെ.എച്ച്.മുഹമ്മദ് നവാസ്, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളായ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ സി.എച്ച്.കുഞ്ഞമ്പു, മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍, അഡ്വ.എ.ഗോവിന്ദന്‍ നായര്‍, എം.സി.ഖമറുദ്ദീന്‍, എ.അബ്ദുറഹിമാന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് ബി നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം അനന്തന്‍ നമ്പ്യാര്‍, അബ്രഹാം തോണക്കര, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.കെ.അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, ബേബി പന്തല്ലൂര്‍, വി.കെ.രമേശന്‍, യുധിഷ്ഠിരന്‍.കെ.വി, ദാമോദരന്‍ ബെള്ളിഗെ, എ.കുഞ്ഞിരാമന്‍ നായര്‍, സി.ഇ മുഹമ്മദ് മുള്ളേരിയ, അഡ്വ.കെ.ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.ബഷീര്‍ ആലടി, പി.കെ.അബ്ദുള്ള, സി.എ.യൂസഫ്, ഖാദര്‍ അറഫ, ബി.കെ.മുഹമ്മദ്ഷാ, ഭരതന്‍ പിലിക്കോട്, അഡ്വ. കെ.എം ഹസൈനാര്‍ എന്നിവര്‍ പങ്കെടുത്തു.
