പെണ്‍കുട്ടിയുടെ കരണത്തടിക്കുന്ന യുവാവ്; വീഡിയോയുടെ സത്യാവസ്ഥ അറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പെണ്‍കുട്ടിയുടെ കരണത്തടിക്കുന്ന യുവാവ്; വീഡിയോയുടെ സത്യാവസ്ഥ അറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പോലീസ്. സാമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോക്കെതിരെ നിരവധി പേര്‍ രോഷം പ്രകടിപ്പിച്ചിരുന്നു.

പിന്നാലെ കേരളാ പോലീസിന്‍റെ ഒരു പോസ്റ്റിന് താഴെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്‍റും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സംഗതി കൈവിട്ടതോടെ യുവാവും പെണ്‍കുട്ടിയും മറ്റൊരു വിഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. ടിക് ടോക്കിന് വേണ്ടി ചെയ്ത വീഡിയോ ആണെന്നും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നുമാണ് വിശദീകരണം. ഒരുമിച്ച് പഠിച്ചതാണെന്നും യാതൊരുവിധ പ്രശ്നവുമില്ലെന്നുമാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പറയുന്നത്.

എന്നാല്‍ പെണ്‍കുട്ടിയെ യുവാവ് അടിച്ചത് തന്നെയാണെന്നാണ് വിഡിയോ കണ്ടവര്‍ ഉറപ്പിച്ച് പറയുന്നതും. എന്തായാലും സത്യാവസ്ഥ അറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു ക‍ഴിഞ്ഞു.

 

0Shares