
കൊച്ചി: കരാട്ടെ ക്ലാസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടെ അധ്യാപകന്‍ പിടിയില്‍. എറണാകുളം ജില്ലയിലെ വൈപ്പിന്‍ സ്വദേശി ജിബിനാണ് (39) പിടിയിലായത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതിനെതിരായ പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൊച്ചിയില്‍ വടുതലയിലുള്ള ഒരു ഫ്ളാറ്റില്‍ കഴിഞ്ഞ മാസം 28നാണ് ജിബിന്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ ക്ലാസ് എടുക്കാന്‍ എത്തിയത്. ആഴ്ചയില്‍ മൂന്ന് ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യമൊക്കെ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തിരുന്നെങ്കിലും തുടര്‍ന്ന് കുട്ടികള്‍ വരാതെയായി. ഇതുമൂലം മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ സ്ഥാപനത്തില്‍ കുട്ടികളെ ഉപദ്രവിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
