ദില്ലി/ തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ വിളിച്ച് ഭീഷണി പെടുത്തിയതിന് തെളിവ്. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു. എന്നാൽ ഇത് കളവാണെന്നാണ് പലരും പറഞ്ഞുനടന്നത്.
ഇപ്പോൾ പി.സിയുടെ വാക്ക് ശെരിവെക്കുന്ന തരത്തിലാണ് കേന്ദ്ര ഏജൻസികളും പറയുന്നത്. സെനഗലില്‍ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ സമയം രവി പൂജാരി സെനഗലിലുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പി.സി ജോർജ് മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാലാണ് സംഭവം പുറത്ത് പറയാൻ വൈകിയതെന്നും എം.എൽ.എ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊച്ചിയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയർന്നുവന്നത്. കേസില്‍ രവി പൂജാരിയെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. അതിന്മേൽ അന്വേഷണം തുടരുകയാണ്.
പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോർജ് പറഞ്ഞത് ശരി തന്നെ; അധോലോക കുറ്റവാളി രവി പൂജാരി പി.സി യെ വിളിച്ച് ഭീഷണിപ്പെടുത്തി; തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍