പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു.

കൊച്ചി: ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയതിന് പിന്നാലെ അതിവേഗത്തില്‍ 20 കോടി പിന്നിടുന്ന ചിത്രവുമായി. മമ്മൂട്ടിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 30ന് റിലീസ് ചെയ്ത സിനിമ 200ലേറെ കേന്ദ്രങ്ങളില്‍ നിന്നായി റിലീസ് ദിവസം 4 കോടി 31 ലക്ഷം സ്വന്തമാക്കിയിരുന്നു. കബാലി, പുലിമുരുകന്‍ എന്നീ സിനിമകളുടെ ഇനീഷ്യല്‍ റെക്കോര്‍ഡുകളെ പിന്നിലാക്കിയാണ് ദ ഗ്രേറ്റ് ഫാദര്‍ നേട്ടമുണ്ടാക്കിയത്. അഞ്ചാം ദിവസം പിന്നിടുമ്പോള്‍ സിനിമ മലയാളത്തില്‍ ഏറ്റവും വേഗം 20 കോടി പിന്നിടുന്ന ചിത്രമായി മാറിയെന്നാണ് മമ്മൂട്ടി അറിയിച്ചത്. പുലിമുരുകന്റെ റെക്കോര്‍ഡാണ് ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്.

ഗ്രേറ്റ് ഫാദര്‍ വലിയ വിജയമാക്കിയതിന് ഒരോരുത്തരോടും നന്ദി പറയുന്നു. ആദ്യ ദിനത്തിലെ ഇതുവരെയുള്ള കലക്ഷന്‍ റിക്കോര്‍ഡാണ് ഗ്രേറ്റ് ഫാദര്‍ മറികടന്നത്. ഇതിന് പുറമെ ഏറ്റവും വേഗത്തില്‍ 20 കോടി മറികടന്നുവെന്ന റിക്കോര്‍ഡും ഗ്രേറ്റ് ഫാദര്‍ സൃഷ്ടിച്ചു. ആറ് കോടി രൂപയെന്ന അത്രയൊന്നും വലുതല്ലാത്ത ബജറ്റില്‍, നവാഗത സംവിധായകനാണ് ഈ സിനിമ ആവിഷ്‌കരിച്ചതെന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

 

മലയാള സിനിമാ പ്രേക്ഷകരുടെ വലുപ്പവും ശേഷിയും സംബന്ധിച്ച് കണ്ണുതെളിയിക്കുന്ന ഒരു സംഭവം കൂടിയാണിത്. നമ്മുടെ സിനിമാ വ്യവസായം കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു , ഇതുവഴി കൂടുതല്‍ നല്ലതും ധീരവുമായ സിനിമങ്ങള്‍ ഉണ്ടാക്കാനും നമുക്ക് സാധിക്കട്ടെ. മമ്മൂട്ടി പറഞ്ഞു.

ദി ഗ്രേറ്റ് ഫാദര്‍ ആദ്യദിവസ കളക്ഷനില്‍ പുലിമുരുകനെ പിന്നിലാക്കിയെന്ന വാര്‍ത്ത നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജും ഓഗസ്റ്റ് സിനിമാസുമാണ് പുറത്തുവിട്ടിരുന്നത്. ഇത് വ്യാജ കണക്കാണെന്ന് കാണിച്ച് മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തുവന്നിരുന്നു. ദി ഗ്രേറ്റ് ഫാദര്‍ കളക്ഷനെ ചൊല്ലി മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ ഫെയ്‌സ്ബുക്കില്‍ വാക്പോരിലായിരുന്നു. ഇതിനെ ഖണ്ഡിച്ചാണ് മമ്മൂട്ടി തന്നെ അഞ്ചാം ദിനത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുമായി നേരിട്ടെത്തിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിക്കൊപ്പം ആര്യ, സ്നേഹ, ബേബി അനിഖ എന്നിവരുമുണ്ട്.

 

0Shares