
മലയാളത്തില്‍ ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത ശേഷം തെലുങ്കിലും തമിഴിലുംമെല്ലാം തിരക്കേറിയ താരമായിരിക്കുകയാണ് നിവേദ. എന്നാല്‍ നിവേദയുടെ പുതിയ ലുക്കിലുള്ള ഫോട്ടോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.മുടിവെട്ടിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നതാണ് അതിന് കാരണം. ഇന്‍സ്റ്റാഗ്രാമിലൂടെ നിവേദ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മുടി വെട്ടി പുതിയ മേക്കോവറിലുള്ള നിവേദ സുന്ദരി ആണെന്ന് ആരാധകര്‍ പറയുന്നുണ്ട്. തെലുങ്കിലെ മികച്ച പുതുമുഖ നടിയ്ക്കുള്ള സൈമ പുരസ്‌കാരവും നിവേദയ്ക്ക് കിട്ടിയിരുന്നു. തെലുങ്കിനൊപ്പം കന്നഡയിലുമായി നിവേദയുടെ നാല് സിനിമകളാണ് അണിയറയില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നത്.
