തിരുവനന്തപുരം: രണ്ടുകൊലപാതക വാര്‍ത്തയാണ് പുതുവര്‍ഷപുലരിയില്‍ സംസ്ഥാനത്ത് കേള്‍ക്കാനിടയായത്.
പുതുവര്‍ഷ ആഘോഷത്തിനിടെ ബാലരാമപുരത്ത് സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതരാവസ്ഥയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പുതുവര്‍ഷപ്പുലരിയില്‍ പത്തനംതിട്ടയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും.
പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്.പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ശാന്തിപുരം കോളനിയില്‍ ഉണ്ടായ നിസ്സാര പ്രശ്നമാണ് അരുണിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടേറ്റ് അരുണ്‍ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. അരുണിന്റെ സുഹൃത്തായ വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുതുവത്സരാഘോഷം അതിരുവിട്ടു; ബാലരാമപുരത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു;പത്തനംതിട്ടയില്‍ വയോധികന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍