പുതിയ തലമുറയില്‍ നിന്നും നേതൃത്വം; കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സി. പി. ഐ (മാവോയിസ്റ്റ്)

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ തലമുറയില്‍ നിന്നും നേതൃത്വം; കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സി. പി. ഐ (മാവോയിസ്റ്റ്)


പാലക്കാട്: കേരളത്തിലെ പശ്ചിമഘട്ട മേഖലാകമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകര്‍ക്കിടയിൽ മാറ്റങ്ങൾ വരുത്തി കേരളത്തിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മാവോയിസ്റ്റുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സംഘടനയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പോലീസും ആദിവാസികളും തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇവരെ മാറ്റി, പുതിയ തലമുറയിലെ ആളുകളെ മുന്നോട്ടു കൊണ്ടുവന്നാണ് പ്രവർത്തനം മാറ്റുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വരുത്തിയ മാറ്റം ജൂലായില്‍ നടന്ന രക്തസാക്ഷിദിനത്തില്‍ പരീക്ഷിച്ചിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മാറ്റം വിജയമായെന്നാണ് മാവോവാദികളുടെ വിലയിരുത്തല്‍. ഇനിയുള്ള നീക്കങ്ങളിൽ മുതിര്‍ന്നനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിയറയിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തും.

കേരളത്തില്‍ പലകോളനികളിലും മാവോവാദികള്‍ സ്വാതന്ത്ര്യദിനത്തില്‍ രക്തസാക്ഷിദിനാചരണം നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കൂട്ടത്തിലെ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയില്‍ ഉണ്ണിയാര്‍ച്ച എന്നപേരില്‍ സ്വയം പരിചയപ്പെടുത്തിയ ഒരാളെയാണ് ആദിവാസികള്‍ക്ക് ആകെ അറിയുന്നത്.

മാവോവാദി രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ പുതുമുഖമല്ലെന്ന് വ്യക്തമായിട്ടുണ്ട്. വരയന്‍മലയിലെ മാവോവാദി ക്യാമ്പില്‍നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഉണ്ണിയാര്‍ച്ച എന്ന് പരിചയപ്പെടുത്തിയ സ്ത്രീയുടെ ചിത്രവുമുണ്ടെന്ന് പോലീസ് കണ്ടെത്തി. മുന്‍നിരയിലെ പ്രവര്‍ത്തകരെ മാറ്റുന്നപോലെ വിവിധ ദളങ്ങള്‍ക്കിടയിലെ പ്രവര്‍ത്തകരെയും പരസ്​പരം മാറ്റിയിട്ടുണ്ട്. നേതൃചുമതലയുള്ള വിക്രം ഗൗഡ, മണി വാസകം തുടങ്ങിയവരെല്ലാം മുന്‍നിരയില്‍നിന്ന് മാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0Shares