പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് നിരപരാധികളെ കൊന്നൊടുക്കി; വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് നിരപരാധികളെ കൊന്നൊടുക്കി; വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ

ധാക്ക: 1971ലെ വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ ഇന്റര്‍നാഷ്ണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് ഇവര്‍ നിരപരാധികളെ കൊന്നൊടുക്കിയെന്ന് ട്രൈബ്യൂണല്‍ വിധിയില്‍ പറഞ്ഞു.

മൂന്നംഗ ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്യാന്‍ പ്രതികള്‍ക്ക് സുപ്രീംകോടതി ട്രൈബ്യൂണലിനെ സമീപിക്കാം. അതേസമയം, ഇവരില്‍ ഒരാള്‍ മാത്രമാണ് നേരിട്ട് വിചാരണയില്‍ പങ്കെടുത്തത്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ 2010ലാണ് സര്‍ക്കാര്‍ പ്രത്യേക ട്രൈബ്യൂണലിന് രൂപം നല്‍കിയത്. കേസില്‍ നേരത്തെ അഞ്ച് ജമാഅത്തെ ഇസ്ലാമി നേതാക്കളെയും ഒരു ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടി നേതാവിനെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

0Shares