പന്ത്രണ്ട് വയസുകാരന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പന്ത്രണ്ട് വയസുകാരന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു.

ഹൈദരാബാദ്: പണത്തിന് വേണ്ടി പന്ത്രണ്ട് വയസുകാരന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. തെലുങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. പത്തുവര്‍ഷം മുമ്പാണ് രേണുകയുടെ ഭര്‍ത്താവ് ശ്രീനിവാസ മരിച്ചത്. പിന്നീട് മകനുമൊന്നിച്ച് ആക്രി കച്ചവടം നടത്തിയാണ് ഇവര്‍ ജീവിച്ചിരുന്നത്.

പ്രായപൂര്‍ത്തി ആവാത്തതിനാല്‍ മകന് കിട്ടുന്ന പണം രേണുക ആവശ്യപ്പെടുമായിരുന്നു. ഇക്കാരണത്തിന് ഇരുവരും തമ്മില്‍ വഴക്കു കൂടുകയും പതിവായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ശേഷം മകനോട് രേണുക പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുന്നതിനിടയില്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് മകന്‍ അമ്മയുടെ കഴുത്തറുക്കുക ആയിരുന്നു.

0Shares