പദ്മാവതിയുടെ റിലീസിന് പൂര്‍ണ പിന്തുണയുമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍; ഭരണകൂടവിരുദ്ധനിലപാടില്‍നിന്നു മാറി ബി.ജെ.പി. വിരുദ്ധനിലപാടിലേക്കു മാറുന്നതിന്റെ സൂചനയെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing പദ്മാവതിയുടെ റിലീസിന് പൂര്‍ണ പിന്തുണയുമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍; ഭരണകൂടവിരുദ്ധനിലപാടില്‍നിന്നു മാറി ബി.ജെ.പി. വിരുദ്ധനിലപാടിലേക്കു മാറുന്നതിന്റെ സൂചനയെന്ന് പോലീസ്

റായ്പൂര്‍: സഞ്ജയ് ലീലാ ബന്‍സാലിയുടെ സിനിമാ പദ്മാവതിയുടെ റിലീസിന് പൂര്‍ണ പിന്തുണയുമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍. ആവിഷ്കാര സ്വാതന്ത്രം ഉയര്‍ത്തിപിടിക്കാനാണ് പദ്മാവതി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ദീപികാ പദുക്കോണ്‍ നായികയായ സിനിമയ്ക്കു പിന്തുണ നല്‍കി കൊണ്ട് ദന്തേവാഡ ജില്ലയിലെ വനമേഖലയായ ബസ്തറില്‍ ബാനറുകളും ലഘുരേഖകളും മാവോയിസ്റ്റുകള്‍ വിതരണം ചെയ്തിരുന്നു.

സിനിമ രജപുത്ര പാരമ്പര്യത്തെയും ചരിത്രത്തെയും അവഹേളിക്കുന്നുവെന്നും രജപുത്ര ചരിത്രത്തെ അപമാനിക്കുന്നെുവെന്നും ആരോപിച്ച്‌ രാഷ്ട്രീയപാര്‍ട്ടികളും രജപുത്ര സംഘടനകളും രംഗത്ത് വന്നിരുന്നു.  ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവടങ്ങളില്‍ പദ്മാവതിയുടെ റിലീസ് ബി.ജെ.പി. സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. പൊതുവേ മാവോയിസ്റ്റുകള്‍ സിനിമകളെ പറ്റി പരാമര്‍ശിക്കാത്തവരാണ്. എന്നാല്‍ ഭരണകൂടവിരുദ്ധനിലപാടില്‍നിന്നു മാറി ബി.ജെ.പി. വിരുദ്ധനിലപാടിലേക്കു മാറുന്നതിന്റെ സൂചനയാണ് പദ്മാവതിക്കുള്ള പിന്തുണയെന്നു പോലീസ് പറയുന്നു.

 

0Shares