തിരുവനന്തപുരം: ഫോണിലൂടെ അസഭ്യം പറച്ചിലും ബലാത്സംഗ ഭീഷണിയും. അറുപതുകാരിയുടെ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകനും ബി.ജെ.പി നേതാവുമായ കെ.വി ഗുരൂവായൂരപ്പനെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശിയായ സുകുമാരിയാണ് പരാതിക്കാരി. ഫോണിലൂടെ നിരന്തരം ഗുരുവായൂരപ്പന് അസഭ്യം പറയുന്നുവെന്നും, മാര്‍ച്ച് മാസം അവസാനത്തോടെയാണ് ഇയാള്‍ ഫോണ്‍വിളി ആരംഭിച്ച തെന്നും വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു.
ഇത് കൂടാതെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽലുണ്ട്. ഫോൺ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സുകുമാരി പരാതിക്കൊപ്പം പോലീസില്‍ ഏല്‍പ്പിച്ചു. സത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഗുരുവായൂരപ്പനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഫോണ്‍വിളിക്ക് പിന്നിലെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഗുരൂവായൂപ്പനോട് ആവശ്യപെട്ടിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അളകപ്പനഗറില്‍ ബി.ജെ.പിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍. തനിക്കെതിരെയുള്ള വ്യാജ പ്രചരണമാണിതെന്നാണ് ഗുരൂവായൂരപ്പന്റെ പ്രതികരണം.
പത്ത് ലക്ഷം രൂപ കിട്ടണം, ഇല്ലെങ്കിൽ നിന്നെ ബലാത്സംഗം ചെയ്യും; ബി.ജെ.പി നേതാവിനെതിരെ പരാതിനൽകി തിരുവനന്തപുരത്തെ വീട്ടമ്മ